അണക്കരയില്‍ വയോജന സൗഹൃദ സംഗമം നടത്തി 

അണക്കരയില്‍ വയോജന സൗഹൃദ സംഗമം നടത്തി 

Mar 27, 2026 - 16:55
 0
അണക്കരയില്‍ വയോജന സൗഹൃദ സംഗമം നടത്തി 
This is the title of the web page

ഇടുക്കി: അണക്കരയില്‍ അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മയും ജെസിഐ അണക്കര സ്‌പൈസ്‌വാലിയും ചേര്‍ന്ന് വയോജനങ്ങള്‍ക്കായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. ജെസിഐ അണക്കര സ്‌പൈസ് വാലി പ്രസിഡന്റ് ഡോണാ ബി ജോണ്‍സ് ഉദ്ഘാടനം ചെയ്തു.   വീടുകളുടെ അകത്തളങ്ങളില്‍ ഏകാന്തതയുടെ വിരസതയില്‍ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന മുതിര്‍ന്ന മാതാപിതാക്കള്‍ക്കുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ആടാനും പാടാനും സന്തോഷങ്ങളും ദുഃഖങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാനും ഒന്നായി ചേര്‍ന്ന് ദുഃഖങ്ങള്‍ മറന്ന് ഉല്ലസിക്കാനുമുള്ള അവസരത്തിനാണ് സംഗമം വഴിയൊരുക്കിയത്. ഡേവിസ് തോമസ്, ജോണ്‍ ബി ജോണ്‍സ്, സാബു കുറ്റിപാലയ്ക്കല്‍, മോളിക്കുട്ടി ബാബു എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow