യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജില്ലയില്‍ എയര്‍ സ്ട്രിപ്പ് ഉണ്ടാകും: വി ഡി സതീശന്‍
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജില്ലയില്‍ എയര്‍ സ്ട്രിപ്പ് ഉണ്ടാകും: വി ഡി സതീശന്‍
ഇടുക്കി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജില്ലയില്‍ എയര്‍ സ്ട്രിപ്പ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതുയുഗയാത്രയ്ക്ക് നെടുങ്കണ്ടത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ സഗംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കും, ഉപാധിരഹിത പട്ടയം നല്‍കും, കര്‍ഷകരെ സംരക്ഷിക്കും, വന്യമൃഗ ആക്രമണം തടയുന്നതിന് ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കും, ഏലമലകള്‍ വനഭൂമിയല്ല റവന്യു ഭൂമിയാണ്. സംസ്ഥാനത്തെ വെന്റിലേറ്ററില്‍ കിടക്കുന്ന ആരോഗ്യമേഖലയെ ആരോഗ്യവതിയായി നടത്തും, പൂച്ച പെറ്റ് കിടക്കുന്ന ഖജനാവ് പണംകൊണ്ട് നിറക്കും, കേരളത്തിന്റെ മുഖഛായ മാറ്റും, യുവാക്കള്‍ വിദേശത്ത് പോകുന്നത് തടയാന്‍ കേരളത്തില്‍ തൊഴില്‍ നല്‍കുകയും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടത്ത് നടന്ന സ്വീകരണ യോഗം എം കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. ഉടുമ്പന്‍ചോല നിയോജക മണ്ഡലം കണ്‍വീനര്‍ എം ജെ കുര്യന്‍ അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ്, വി കെ ശ്രീകണ്ഠന്‍ എംപി, ഫ്രാന്‍സീസ് ജോര്‍ജ് എംപി, ബിഎംഎം ബഷീര്‍, അഡ്വ. ഇ എം.ആഗസ്തി, ജോയി വെട്ടിക്കുഴി, എം എന്‍ ഗോപി, ഇബാഹിംകുട്ടി കല്ലാര്‍, സേനാപതി വേണു, ബെന്നി തുണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?