ബാലഗോകുലം വണ്ടിപ്പെരിയാറില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു
ബാലഗോകുലം വണ്ടിപ്പെരിയാറില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു

ഇടുക്കി: ബാലഗോകുലം വണ്ടിപ്പെരിയാറില്‍ ശ്രീകൃഷ്ണജയന്തി ശോഭാ യാത്ര നടത്തി. വണ്ടിപ്പെരിയാര്‍ 62ാംമൈലില്‍ നിന്ന് ആരംഭിച്ച് കറുപ്പുപാലം, വള്ളക്കടവ,് ചുരക്കുളം എന്നിവിടങ്ങളിലൂടെ ശ്രീധര്‍മശാസ്താക്ഷേത്രത്തിലാണ് ശോഭാ യാത്ര അവസാനിച്ചത്. തുടര്‍ന്ന് ഉറിയടിയും പ്രസാദവിതരണവും നടത്തി. നിരവധി ഉണ്ണിക്കണ്ണന്‍മാരും ഭക്തജനങ്ങളും ശോഭാ യാത്രയില്‍ പങ്കെടുത്തു. ബാലഗോകുലം ജില്ലാ സെക്രട്ടറി അനില്‍ കുമാര്‍, ആഘോഷ പ്രമുഖ് വിഷ്ണു വള്ളക്കടവ്, അയ്യപ്പദാസ്, സുധീഷ്, ഉദയന്‍, ഇളയരാജ, കെ പ്രദീഷ്, സജിത്ത് കര്‍പ്പുപാലം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






