അടയാളക്കല്ല് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ പൊങ്കാല നടത്തി

അടയാളക്കല്ല് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ പൊങ്കാല നടത്തി

Feb 23, 2026 - 14:21
 0
അടയാളക്കല്ല് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ പൊങ്കാല നടത്തി
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ അടയാളക്കല്ല് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് പൊങ്കാല നടത്തി. അയ്യപ്പ സേവാസംഘം ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി എന്‍ സതീശന്‍ ഭദ്രദീപം തെളിച്ചു. മേല്‍ശാന്തി മോഹനന്‍ കാനത്തില്‍ അടുപ്പില്‍ തീപകര്‍ന്നു. അയ്യപ്പസേവാ സംഘം കേന്ദ്രകമ്മിറ്റിയംഗം പി വി സുരേഷ്, ഇടുക്കി യൂണിയന്‍ സെക്രട്ടറി പി ജി പ്രസാദ് എന്നിവര്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകിട്ട് 7ന് കിളിത്തട്ടില്‍ തയാറാക്കിയിട്ടുള്ള പന്തലില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്രയും തുടര്‍ന്ന് ചങ്ങനാശേരി ജയകേരള സ്‌കൂള്‍ ഓഫ് പെര്‍ഫോമന്‍സ് ആര്‍ട്സിലെ ധനുശ്രീ ബിജു നയിക്കുന്ന ഭരതനാട്യവും ചലച്ചിത്ര സീരിയല്‍ താരം ശാലു മേനോനും സംഘവും അവതരിപ്പിക്കുന്ന ചങ്ങനാശേരി ജയ കേരളയുടെ സിനിമാറ്റിക് ഡ്രാമയും നടക്കും. ക്ഷേത്രം പ്രസിഡന്റ് കെ ജി വാസുദേവന്‍ നായര്‍, വൈസ് പ്രസിഡന്റ് മനോജ്കുമാര്‍ പാലക്കാട്ട്തെക്കേതില്‍, സെക്രട്ടറി സതീഷ് കുമാര്‍ ചെമ്പകശേരിയില്‍, ശിവദാസ് പുതുപ്പറമ്പില്‍, ശ്രീകാന്ത് ഇടാട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow