ശബരിമല ദര്‍ശനം 19 വരെ
ശബരിമല ദര്‍ശനം 19 വരെ

ഇടുക്കി: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള ദര്‍ശനം 19 രാത്രി അവസാനിക്കും. വൈകിട്ട് ആറുവരെ പമ്പയില്‍നിന്ന് ഭക്തരെ കടത്തിവിടും. സന്നിധാനത്ത് രാത്രി 10വരെ മാത്രമാണ് ദര്‍ശനം. അത്താഴപൂജയ്ക്കുശേഷം മണിമണ്ഡപത്തിന് മുമ്പില്‍ നടക്കുന്ന ഗുരുതിയോടെ മണ്ഡലകാല തീര്‍ഥാടനം സമാപിക്കും. 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനുശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം 6.30ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. നെയ്യഭിഷേകം 18ന് രാവിലെ 10.30ന് അവസാനിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ കളഭാഭിഷേകം. മണിമണ്ഡപത്തിലെ കളമെഴുത്തും സന്നിധാനത്തേയ്ക്കുള്ള വിളക്കെഴുന്നള്ളിപ്പും രാത്രി അവസാനിക്കും. 19ന് രാത്രി ശരം കുത്തിയിലേക്കാണ് എഴുന്നള്ളത്ത്
What's Your Reaction?






