കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരികെ നല്‍കി: ഏബലിന്റെ സത്യസന്ധതയ്ക്ക് തങ്കതിളക്കം
കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരികെ നല്‍കി: ഏബലിന്റെ സത്യസന്ധതയ്ക്ക് തങ്കതിളക്കം

ഇടുക്കി: കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമസ്ഥന് തിരികെ നല്‍കി കട്ടപ്പന വെട്ടിക്കുഴക്കവല സ്വദേശി ഏബല്‍. നത്തുകല്ല് സ്വദേശിനി കുരുവിക്കാട്ട് സാലമ്മയുടെ ഒരുപവന്‍ തൂക്കം വരുന്ന മാലയാണ് കട്ടപ്പനയ്ക്കും വെട്ടിക്കുഴകവലക്കുമിടയില്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് കട്ടപ്പന പൊലീസിലും എച്ച്‌സിഎന്‍ ചാനല്‍ ഓഫീസിലും അറിയിച്ചു. തന്റെ വീടിന് മുന്‍വശത്തുനിന്നാണ് ഏബലിന് മാല ലഭിച്ചത്. ഇത് മാതാപിതാക്കളെ അറിയിക്കുകയും വെട്ടിക്കുഴക്കവല സെന്റ് പോള്‍സ് ആശ്രമത്തില്‍ ഏല്‍പ്പിക്കുകയും ചെയ്തു. മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍ ഏബലിനെ ഉപഹാരം നല്‍കി അനുമോദിച്ചു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ ജിന്‍സ് ബേക്കറി നടത്തുന്ന ചക്കാലയില്‍ ടോമിയുടെയും ബിൻസിയുടെയും മകനായ ഏബല്‍ ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
What's Your Reaction?






