കട്ടപ്പനയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കട്ടപ്പനയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: ക്രിസ്തീയ ദര്‍ശനം പത്രവും ജി എം ഐ കട്ടപ്പനയും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സി എസ് ഐ ഗാര്‍ഡനില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. ചടങ്ങില്‍ 250 വിദ്യാര്‍ഥികള്‍ക്കാണ് കുട, ബുക്ക്, ബാഗ്, വാട്ടര്‍ബോട്ടില്‍, പേന, പെന്‍സില്‍, ടിഫിന്‍ ബോക്‌സ് തുടങ്ങിയവ വിതരണം ചെയ്തത്. ക്രിസ്തീയ ദര്‍ശനം ചീഫ് എഡിറ്റര്‍ സജി ജോണ്‍ അധ്യക്ഷനായി. ചാണ്ടപിള്ള ഫിലിപ്പ,് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, സിപിഐഎം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു, സെന്റ് ജോണ്‍സ് പള്ളി വികാരി ഡോ.ബിനോയ് പി. ജേക്കബ്, മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.മോബിന്‍ മാത്യു, പാസ്റ്റര്‍മാരായ രാജേഷ് തോമസ്, ബാബു എം.എം, ഇ.കെ. ജോയി, കെ.എച്ച് ഹാനോക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






