അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ തുടങ്ങി
അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ തുടങ്ങി

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിര്‍മാണം ഹൈക്കോടതി തടഞ്ഞതില്‍ പ്രതിഷേധിച്ച് യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. അടിമാലി പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ യുഡിഎഫ് തനിച്ചുമാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. പ്രതിഷേധക്കാര്‍ അടിമാലി ടൗണില്‍ ഉള്‍പ്പെടെ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞു. പ്രധാന ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും ഓട്ടോ, ടാക്‌സി വാഹനങ്ങളും സര്‍വീസ് മുടക്കി. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ദേശീയപാതയിലൂടെ വിനോസഞ്ചാരികളുടെ വാഹനങ്ങള്‍ തടസമില്ലാതെ കടന്നുപോയി. ചിലയിടങ്ങളില വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂന്നാര്‍ മുതല്‍ വീതി കൂട്ടിയുള്ള നവീകരണം ആരംഭിച്ചിരുന്നു. നേര്യമംഗലം പാലം മുതല്‍ വാളറ വരെയുള്ള വനമേഖലയിലും നവീകരണം ആരംഭിച്ചെങ്കിലും ഹൈക്കോടതി ഇടപെടല്‍ പ്രതിസന്ധിയായിരിക്കുകയാണ്.
What's Your Reaction?






