കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടല്‍ നിര്‍ണായകമായി: കുവൈറ്റില്‍ കുടുങ്ങിയ നെടുങ്കണ്ടം സ്വദേശിനി രക്ഷപ്പെട്ട് നാട്ടിലെത്തി
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടല്‍ നിര്‍ണായകമായി: കുവൈറ്റില്‍ കുടുങ്ങിയ നെടുങ്കണ്ടം സ്വദേശിനി രക്ഷപ്പെട്ട് നാട്ടിലെത്തി

ഇടുക്കി: കുവൈറ്റില്‍ വീട്ടുതടങ്കലിലായ നെടുങ്കണ്ടം സ്വദേശിനി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ നാട്ടിലെത്തി. രാമക്കല്‍മേട് പടിഞ്ഞാറ്റേതില്‍ ജാസ്മിന്‍ മീരാന്‍ റാവുത്തറാണ് തൊഴില്‍ തട്ടിപ്പിനിരയായത്. നാലുമാസം മുമ്പാണ് ജാസ്മിന്‍ കണ്ണൂര്‍ സ്വദേശിയായ ഏജന്റ് വഴി കുവൈറ്റിലെത്തിയത്. ജോലിക്കുനിന്ന വീട്ടില്‍ കഠിനമായ ജോലിയും പീഡനങ്ങളും അനുഭവിക്കേണ്ടിവന്നതോടെ ഇവിടെനിന്ന് മാറണമെന്ന് ഏജന്‍സി അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ കൈയൊഴിഞ്ഞു. നിര്‍ബന്ധം പിടിച്ചതോടെ ജാസ്മിന്‍ ഏജന്‍സിയുടെ തടവിലായി. ആഹാരവും കുടിവെള്ളവുമില്ലാതെ ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്നു. ഇക്കാര്യം നെടുങ്കണ്ടം സ്വദേശിനിയായ സുഹൃത്ത് ലിസയെ അറിയിച്ചു. ഇവര്‍ ഇക്കാര്യം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്നാണ് മോചനത്തിന് വഴിതെളിഞ്ഞത്. സമാനമായ രീതിയില്‍ തട്ടിപ്പിനിരയായി നിരവധിപേര്‍ വിദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ജാസ്മിന്‍ പറയുന്നു. കണ്ണൂരിലെ ഏജന്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജാസ്മിനും കുടുംബവും അറിയിച്ചു.
What's Your Reaction?






