മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ചെറുതോണിയില്‍ ഏകദിന ശില്‍പ്പശാല നടത്തി
മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ചെറുതോണിയില്‍ ഏകദിന ശില്‍പ്പശാല നടത്തി

ഇടുക്കി: മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി 'സ്ത്രീശക്തി' ഏകദിന ശില്‍പ്പശാല നടത്തി.
ചെറുതോണിയില്‍ ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മിനി സാബു അധ്യക്ഷയായി. എം എം വര്‍ഗീസ് ക്ലാസെടുത്തു. വിവിധ മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തിയ മണ്ഡലം, ബ്ലോക്ക് ഭാരവാഹികളെ അനുമോദിച്ചു. ഡിസിസി സെക്രട്ടറി എം ഡി അര്‍ജുനന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗീതാ വിജയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് മണിമേഖല, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, കെപിസിസി അംഗം എ പി ഉസ്മാന്‍, എന്‍ കെ പുരുഷോത്തമന്‍, അനില്‍ ആനിക്കനാട്, സി പി സലിം എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.
What's Your Reaction?






