മേരികുളം സെന്റ് മേരീസ് എച്ച്എസ്എസിലെ ദീക്ഷാ സോഹാലിക്ക് ഉജ്വല ബാല്യം പുരസ്‌കാരം
മേരികുളം സെന്റ് മേരീസ് എച്ച്എസ്എസിലെ ദീക്ഷാ സോഹാലിക്ക് ഉജ്വല ബാല്യം പുരസ്‌കാരം
ഇടുക്കി: മേരികുളം സെന്റ് മേരീസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി ദീക്ഷാ സോഹാലിക്ക് ഉജ്വല ബാല്യം പുരസ്‌കാരം ലഭിച്ചു. പഠനമികവിനൊപ്പം കലാ-സാഹിത്യ രംഗങ്ങളിലെ നേട്ടങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം. കഴിഞ്ഞവര്‍ഷം സംസ്ഥാന കലോത്സവത്തില്‍ തമിഴ് പദ്യംചൊല്ലലിലും ശാസ്‌ത്രോത്സവത്തില്‍ വര്‍ക്കിങ്ങ് മോഡലിലും എ ഗ്രേഡും നേടി. കഴിഞ്ഞ കട്ടപ്പന ഉപജില്ലാ കലോത്സവത്തില്‍ തമിഴ് പദ്യം ചൊല്ലില്‍ ഒന്നാംസ്ഥാനവും നേടിയിരുന്നു. പ്ലസ്‌വണ്‍ പരീക്ഷയില്‍ 94 ശതമാനം മാര്‍ക്കും കരസ്ഥമാക്കി. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിലും സജീവമായി പ്രവര്‍ത്തിക്കുന്നു. ഏലപ്പാറ ബോണാമി സ്വദേശികളായ രാജേന്ദ്രന്‍- സോഫിയ ദമ്പതികളുടെ മകളാണ്.
What's Your Reaction?

