രാജ്യത്തിന്റെ കടം മൂന്നിരട്ടിയാക്കിയതാണ് മോദിയുടെ ഭരണനേട്ടം: അഡ്വ. കെ. പ്രകാശ് ബാബു
രാജ്യത്തിന്റെ കടം മൂന്നിരട്ടിയാക്കിയതാണ് മോദിയുടെ ഭരണനേട്ടം: അഡ്വ. കെ. പ്രകാശ് ബാബു

ഇടുക്കി: നരേന്ദ്ര മോദിയുടെ 10 വര്‍ഷത്തെ ഭരണംകൊണ്ട് രാജ്യത്തിന്റെ കടം മൂന്നിരട്ടിയാക്കിയതാണ് ഭരണ നേട്ടമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ. കെ. പ്രകാശ് ബാബു. സി.പി.ഐ. ജനറല്‍ ബോഡി യോഗം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ അധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനിര്‍, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ കെ അഷ്റഫ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ കെ ശിവരാമന്‍, വി കെ ധനപാല്‍, ജോസ് ഫിലിപ്പ്, ജയ മധു, ഇ എസ് ബിജിമോള്‍, പി പളനിവേല്‍, പ്രിന്‍സ് മാത്യു, പി മുത്തുപാണ്ടി, സി യു ജോയി, വി ആര്‍ ശശി, എന്‍ കെ പ്രിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






