ഇടവെട്ടി പഞ്ചായത്തിന് 19.6 കോടിയുടെ ബജറ്റ്
ഇടവെട്ടി പഞ്ചായത്തിന് 19.6 കോടിയുടെ ബജറ്റ്

ഇടുക്കി: ഇടവെട്ടി പഞ്ചായത്ത് ബജറ്റില്‍ ഭവന നിര്‍മാണം, നടയം ഡിപ്പോ റോഡ് സാക്ഷാല്‍കാരം, ദുര്‍ബല വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. 19,62,64,000 രൂപ വരവും 18,96,64,000 രൂപ ചെലവും 65,92,670 രൂപ നീക്കിബാക്കിയുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. അജ്മല്‍ ഖാന്‍ അസീസ് അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം മാലിന്യ സംസ്‌കരണം തുടങ്ങിയവയ്ക്കും ബജറ്റില്‍ പ്രത്യേക പരിഗണനയുണ്ട്. പ്രസിഡന്റ് ബിന്‍സി മാര്‍ട്ടിന്‍ അധ്യക്ഷായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീജ നൗഷാദ്, അസീസ് ഇല്ലിക്കല്‍, മോളി ബിജു, പഞ്ചായത്തംഗം സുജാത ശിവന്‍, സുബൈദ അനസ്, ബിന്ദു ശ്രീകാന്ത,് ലത്തീഫ് മുഹമ്മദ്, താഹിറ അമീര്‍, ബേബി കാവാലം, സൂസി റോയ്, എ.കെ. സുഭാഷ് കുമാര്‍, കാരിക്കോട് വില്ലേജ് ആഫീസര്‍ മനു, മിനു, സെക്രട്ടറി സറീന പി.എ, അസിസ്റ്റന്റ് സെക്രട്ടറി അനന്തകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






