കട്ടപ്പന ഗവ. ഐടിഐ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: കെ.എസ്.യു പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എസ്എഫ്‌ഐ
കട്ടപ്പന ഗവ. ഐടിഐ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: കെ.എസ്.യു പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എസ്എഫ്‌ഐ

ഇടുക്കി: കട്ടപ്പന ഗവ. ഐടിഐ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്യു പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ് എസ്എഫ്‌ഐ. 35% മാത്രം അറ്റന്‍ഡന്‍സ് ഉള്ള കെഎസ്യു ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് അനധികൃതമായി അറ്റന്‍ഡന്‍സ് നല്‍കിയ കോളേജ് അധികൃതര്‍ക്കെതിരെയാണ് എസ്എഫ്‌ഐ മുമ്പ് ശബ്ദമുയര്‍ത്തിയത്. ഈ പ്രതിഷേധം വളച്ചൊടിക്കാനാണ് കുപ്രചരണങ്ങളുമായി കെഎസ്യു രംഗത്ത് വന്നതെന്നും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടക്കണമെന്ന് തന്നെയാണ് എസ്എഫ്‌ഐയുടെ നിലപാടെന്നും നേതാക്കള്‍ വ്യക്തമാക്കി. വിഷയത്തില്‍ ഹാജര്‍ ഇല്ലാത്ത കെഎസ്‌യു സ്ഥാനാര്‍ഥിയെ മത്സരിക്കാന്‍ നിയമിച്ചതാര്, കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്യുന്നതും ഹാജര്‍ തിരുത്തിയതുമായ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കോളേജ് ക്യാമ്പസില്‍ എസ്എഫ്‌ഐ പോസ്റ്ററുകള്‍ പതിപ്പിച്ചു. അനധികൃത നടപടികള്‍ സ്വീകരിച്ച അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ തുടര്‍സമരങ്ങളുമായി രംഗത്ത് വരുമെന്നും എസ്എഫ്‌ഐ കട്ടപ്പന ഏരിയ സെക്രട്ടറി ഫ്രഡ്ഢി മാത്യു , പ്രസിഡന്റ് അശ്വിന്‍ എസ്, യൂണിറ്റ് സെക്രട്ടറി ആല്‍ബിന്‍ ഷിജു എന്നിവര്‍ പറഞ്ഞു.
What's Your Reaction?






