എല്ലക്കല്‍-മുല്ലക്കാനം റോഡ്: നിര്‍മാണ  തടസം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു: സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം  

എല്ലക്കല്‍-മുല്ലക്കാനം റോഡ്: നിര്‍മാണ  തടസം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു: സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം  

Feb 6, 2026 - 16:43
 0
എല്ലക്കല്‍-മുല്ലക്കാനം റോഡ്: നിര്‍മാണ  തടസം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു: സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം  
This is the title of the web page

ഇടുക്കി: മലയോര ഹൈവേയുടെ ഭാഗമായ എല്ലക്കല്‍-മുല്ലക്കാനം റോഡ് നിര്‍മാണ പ്രതസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ സര്‍ക്കാരും എംഎല്‍എയും നടത്തിയിട്ടുണ്ടെന്ന് സിപിഐഎം രാജാക്കാട് ഏരിയാ സെക്രട്ടറി സുമ സുരേന്ദ്രന്‍ പറഞ്ഞു. 39 കോടിയിലധികം രൂപ മുതല്‍ മുടക്കിയ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് റോഡ് സംരക്ഷണ സമതി കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ നേതൃത്വം പ്രതികരണവുമായി രംഗത്തെത്തിയത്. കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കരാറുകാരനെ നീക്കം ചെയ്യുന്നതിന് വേണ്ടി നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ റി ടെന്‍ഡര്‍ നടത്തി വീണ്ടും നിര്‍മാണം ആരംഭിക്കാന്‍ താമസമുണ്ടാകുന്നതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തി നിലവിലുള്ള കരാറുകാരനെകൊണ്ട് തന്നെ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഫണ്ടനുവധിക്കാന്‍ സാധിക്കുമെങ്കില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനും കഴിയുമെന്നും റോഡിന്റെ പേരില്‍ നടത്തുന്ന സമരങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പിനെ മുമ്പില്‍ കണ്ട് എംഎല്‍എയും സര്‍ക്കാരിനെയും മോശമായി ചത്രീകരിക്കാന്‍ ശ്രമം നടത്തിയതാണെന്നും സുമ സുരേന്ദ്രന്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow