ചാര്‍ജിങ്ങിനിടെ സ്‌കൂട്ടര്‍ കത്തിനശിച്ചു: കമ്പനി ക്ലെയിം നല്‍കുന്നില്ലെന്ന് പരാതി
ചാര്‍ജിങ്ങിനിടെ സ്‌കൂട്ടര്‍ കത്തിനശിച്ചു: കമ്പനി ക്ലെയിം നല്‍കുന്നില്ലെന്ന് പരാതി

ഇടുക്കി: ചുരുളിയില്‍ ചാര്‍ജിങ്ങിന് ഇട്ട സ്‌കൂട്ടര്‍ കത്തി നശിച്ചിട്ടും കമ്പനി ക്ലെയിം നല്‍കുന്നില്ലെന്ന് പരാതി. കഴിഞ്ഞ മാര്‍ച്ച് 16നാണ് ഇടുക്കി ചേറാടിയില്‍ പ്രിന്‍സ് ബാബുവിന്റെ സ്‌കൂട്ടര്‍ കത്തിനശിച്ചത്. സ്‌കൂട്ടര്‍ ചാര്‍ജിനിട്ട് ഏതാനും മണിക്കൂറുകള്‍ക്കകം തീ പിടിക്കുകയായിരുന്നു. തീപിടുത്തത്തില്‍ സമീപത്ത് ഇരുന്ന വാഷിങ് മെഷീന്‍, ഉണങ്ങാന്‍ ഇട്ടിരുന്ന തുണികള്‍, മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് തീപിടുത്തത്തില്‍ ഉണ്ടായത്. സംഭവത്തില്‍ സ്‌കൂട്ടറിന്റെ നിര്‍മാതാക്കളായ ഓല കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും ചാര്‍ജിങ്ങിലെ പ്രശ്‌നമാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞ് ക്ലെയിം നിഷേധിക്കുകയായിരുന്നുവെന്ന് പ്രിന്‍സ് പറഞ്ഞു. 3 വര്‍ഷം വാറണ്ടിയുള്ള സ്‌കൂട്ടറാണ് കത്തി നശിച്ചത്. ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ട രേഖകള്‍ എല്ലാം സമര്‍പ്പിച്ചിട്ടും തുടര്‍നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നും പ്രിന്‍സ് ആരോപിക്കുന്നു. ഇരു കമ്പനികള്‍ക്കെതിരെയും നഷ്ടപരിഹാരത്തിന് നിയമനടപടിക്ക് പോകാന്‍ ഒരുങ്ങുകയാണ് പ്രിന്‍സ് അടുത്തിടെയായി ഈ കമ്പനിയുടെ തന്നെ നിരവധി സ്‌കൂട്ടറുകള്‍ പലസ്ഥലങ്ങളിലായി കത്തി നശിച്ചിട്ടുണ്ട്. എന്താണ് ഇത്തരത്തിലുള്ള അപകടത്തിന് കാരണമെന്ന് ഇനിയും കമ്പനി വ്യക്തമാക്കിയിട്ടില്ല.
What's Your Reaction?






