കട്ടപ്പന സുവര്‍ണഗിരിയിലെ ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം വേണം: ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം നല്‍കി
കട്ടപ്പന സുവര്‍ണഗിരിയിലെ ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം വേണം: ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം നല്‍കി

ഇടുക്കി: കട്ടപ്പന സുവര്‍ണഗിരിയിലെ സുവര്‍ണ ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികള്‍ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി. കെട്ടിടം നിര്‍മിക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. 1982ല്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ഗ്രന്ഥശാല നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 2013ല്‍ വായനാമുറി നിര്‍മിച്ചെങ്കിലും 4500ഓളം പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന കെട്ടിടം ജീര്‍ണാവസ്ഥയിലാണ്. കൂടാതെ വാര്‍ഡ് സഭ ചേരുന്നതിനോ വയോമിത്രം പദ്ധതി പ്രകാരം രോഗികളെ പരിശോധിക്കുന്നതിനോ ഇവിടെ പൊതുമന്ദിരമില്ല. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, നഗരസഭ കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടി, നിഷ പി എ, സെക്രട്ടറി ആര്‍ മുരളീധരന്‍, പ്രസിഡന്റ് കെ ആര്‍ രാമചന്ദ്രന്‍, സുവര്‍ണ ലൈബ്രറി കൗണ്‍സില്‍ അംഗം ലിജോബി ബേബി, എന്‍ വി സുഭദ്ര, എം എ സുരേഷ്, ബിനോയി മണിമല, ടെസിന്‍ കളപ്പുരയ്ക്കല്‍ എന്നിവരാണ് നിവേദനം നല്‍കിയത്.
What's Your Reaction?






