വണ്ടിപ്പെരിയാറില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു
വണ്ടിപ്പെരിയാറില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ കറുപ്പുപാലത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കറുപ്പുപാലം കുരുനിയില്‍ വീട്ടില്‍ ഹക്കീമിന്റെ ഭാര്യ ഷൈബി(36)ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 9ഓടെ വീട്ടില്‍ മദ്യപിച്ചെത്തിയ ഹക്കീം ഭാര്യയുമായി വഴക്കുണ്ടാക്കുകയും ചപ്പാത്തിക്കോല്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഷൈബി അയല്‍വീട്ടില്‍ അഭയം തേടി. ഇവര്‍ വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഹക്കീമിനെതിരെ യുവതിയുടെ ബന്ധുക്കള്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി. ഹക്കീം സ്ഥിരം പ്രശ്‌നക്കാരനാണെന്നും നിരന്തരം വഴക്കിടാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






