പശു കുറുകെ ചാടി: നിയന്ത്രണം നഷ്ടമായ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ച് കടയിലേക്ക് പാഞ്ഞുകയറി: അപകടം വണ്ടിപ്പെരിയാറില്‍
പശു കുറുകെ ചാടി: നിയന്ത്രണം നഷ്ടമായ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ച് കടയിലേക്ക് പാഞ്ഞുകയറി: അപകടം വണ്ടിപ്പെരിയാറില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ 66-ാം മൈലില്‍ കന്നുകാലി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ച് കടയിലേയ്ക്ക് പാഞ്ഞുകയറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. കടകളില്‍ പച്ചക്കറി എത്തിച്ച് തിരികെ തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു 407 ലോറി. ഇതിനിടെ കന്നുകാലി കുറുകെ ചാടിയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലിടിച്ചശേഷം 66-ാം മൈല്‍ സ്വദേശി ഷാജിയുടെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടമുണ്ടാക്കിയ കന്നുകാലിയും ലോറിയുടെ അടിയില്‍ കുടുങ്ങി. ശബ്ദംകേട്ട് അയല്‍വാസികള്‍ ഓടിക്കൂടി വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തിയാണ് പശുവിനെ പുറത്തെടുത്തത്.
What's Your Reaction?






