കനത്തമഴ തുടരുന്നു: പൊന്‍മുടി അണക്കെട്ട് തുറന്നു

കനത്തമഴ തുടരുന്നു: പൊന്‍മുടി അണക്കെട്ട് തുറന്നു

Jun 16, 2025 - 17:16
 0
കനത്തമഴ തുടരുന്നു: പൊന്‍മുടി അണക്കെട്ട് തുറന്നു
This is the title of the web page

ഇടുക്കി: നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ പൊന്‍മുടി അണക്കെട്ട് തുറന്നു. തിങ്കളാഴ്ച വൈകിട്ട് രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തി. പന്നിയാര്‍ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവില്‍ ജില്ലയില്‍ നാല് അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. പന്നിയാര്‍ പുഴയിലൂടെ പൊന്‍മുടി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിയിരുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പൊന്മുടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 15,000 ലിറ്റര്‍ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. നീരൊഴുക്ക് ശക്തമായാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. നിലവില്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ട്. പന്നിയാര്‍ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായുള്ള അണക്കെട്ടില്‍ 707.75 അടിയാണ് പരമാവധി സംഭരണശേഷി. നിലവില്‍ 706.2 അടി വെള്ളം ഡാമിലുണ്ട്. മെയ് 29ന് കനത്തമഴയെ തുടര്‍ന്ന് അണക്കെട്ടിലെ 3 ഷട്ടറുകളും തുറന്നിരുന്നു. പാംബ്ല, കല്ലാര്‍കുട്ടി, മലങ്കര എന്നീ 3 അണക്കെട്ടുകളും തുറന്നിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow