അഴുത റേഞ്ചിലെ വനമേഖലയില്‍ വിത്തുണ്ട വിതറല്‍ തുടങ്ങി

അഴുത റേഞ്ചിലെ വനമേഖലയില്‍ വിത്തുണ്ട വിതറല്‍ തുടങ്ങി

Jun 17, 2025 - 15:30
 0
അഴുത റേഞ്ചിലെ വനമേഖലയില്‍ വിത്തുണ്ട വിതറല്‍ തുടങ്ങി
This is the title of the web page

ഇടുക്കി: വനങ്ങള്‍ വിളസമൃദ്ധമാക്കുന്ന വനംവകുപ്പിന്റെ വിത്തുണ്ട പദ്ധതിക്ക് അഴുത റേഞ്ചില്‍ തുടക്കമായി. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഡി ബെന്നി ഉദ്ഘാടനം ചെയ്തു. അഴുത റേഞ്ചില്‍ സത്രം സെക്ഷനില്‍പെട്ട പുല്ലുമേട്ടിലാണ് വിത്തുണ്ടകള്‍ വിതറിയത്. അഴുത റേഞ്ചിലെ സത്രം, സിലോണ്‍മൗണ്ട് എന്നീ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളുടെയും വനം വകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി. മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും സസ്യഭുക്കുകളായ വന്യമൃഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ പുല്ലുവര്‍ഗ്ഗങ്ങളും മറ്റും വ്യാപകമായി നട്ടുപരിപാലിക്കുന്ന പദ്ധതിയാണിത്. മണ്ണിന്റെയും ജൈവ വളത്തിന്റെയും മിശ്രിതത്തില്‍ പൊതിഞ്ഞ നാടന്‍ സസ്യങ്ങളുടെ വിത്തുകളാണ് വിത്തുണ്ടകളാക്കി വിതറുന്നത്. പുല്ലുമേട്ടില്‍ 700ലേറെ വിത്തുണ്ടകള്‍ നിക്ഷേപിക്കും. പിടിസിഎഫ് എക്‌സിക്യുട്ടീവ് അംഗം ഷാജി കുരിശുംമൂട് മുഖ്യപ്രഭാഷണം നടത്തി. വനപാലകരായ പി പ്രശാന്ത്, എം ജി മിഥുന്‍, ജോസഫ് ജോര്‍ജ്, ലെബിന്‍ ബേബി, ഇഡിസി ചെയര്‍മാന്‍മാരായ പഞ്ചവര്‍ണ്ണം, അയ്യപ്പന്‍, വര്‍ഗീസ്, ലക്ഷ്മണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow