കട്ടപ്പന വെട്ടിക്കുഴക്കവല സെന്റ് പോള്‍സ് ആശ്രമത്തില്‍ തിരുനാള്‍ സമാപിച്ചു
കട്ടപ്പന വെട്ടിക്കുഴക്കവല സെന്റ് പോള്‍സ് ആശ്രമത്തില്‍ തിരുനാള്‍ സമാപിച്ചു

ഇടുക്കി: ഇടുക്കിയുടെ പാദുവാ എന്നറിയപ്പെടുന്ന കട്ടപ്പന വെട്ടിക്കുഴക്കവല സെന്റ് പോള്‍സ് ആശ്രമത്തില്‍ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ സമാപിച്ചു. ജൂണ്‍ 3 മുതല്‍ 17 വരെ നടന്ന തിരുനാള്‍ ആഘോഷത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാന, നൊവേന, തിരുശേഷിപ്പ് വണക്കം, നേര്‍ച്ച വിതരണം, ആരാധന, ജപമാല, തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടന്നു. ഫാ. മാത്യു ചെറുപറമ്പില്‍, ഫാ. സോനു മേലേടത്ത്, ഫാ. സേനറ്റ്, ഫാ. വിനയ് തേക്കിനാത്ത്, ഫാ. പ്രദീഷ് കാരിക്കുന്നേല്‍, ഫാ. അലോഷ്യസ് പോളയ്ക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
What's Your Reaction?






