ഉപ്പുതറ പഞ്ചായത്തിലെ ആരോപണ വിധേയനായ ജീവനക്കാരനെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ സംരക്ഷിക്കുന്നു: വെളിപ്പെടുത്തലുമായി പ്രസിഡന്റ്
ഉപ്പുതറ പഞ്ചായത്തിലെ ആരോപണ വിധേയനായ ജീവനക്കാരനെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ സംരക്ഷിക്കുന്നു: വെളിപ്പെടുത്തലുമായി പ്രസിഡന്റ്

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ ആരോപണ വിധേയനായ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ സംരക്ഷിക്കുന്നതായി പ്രസിഡന്റ് കെ ജെ ജെയിംസ്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും താല്‍ക്കാലിക ജീവനക്കാരന്‍ വിപിന്‍ തോമസിനെ പിരിച്ചുവിടാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ കരാറുകാരന് അനുകൂലമായ നിലപാടാണ് 8 അംഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഭരണസമിതി അംഗങ്ങളും പിന്തുണയ്ക്കുന്നതിനാലാണ് പിരിച്ചുവിടാന്‍ സാധിക്കാത്തതെന്നും പ്രസിഡന്റ് പറഞ്ഞു. ആരോപണവിധേയനായ ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാട് പഞ്ചായത്തംഗം കൂടിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്നതെന്നും കെ ജെ ജെയിംസ് ആരോപിച്ചു.
What's Your Reaction?






