അദിലാബാദ് രൂപതാ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ജോസഫ് തച്ചാപറമ്പിലിന്് മന്ത്രി റോഷി അഗസ്റ്റിന്‍ സ്വീകരണം നല്‍കി
അദിലാബാദ് രൂപതാ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ജോസഫ് തച്ചാപറമ്പിലിന്് മന്ത്രി റോഷി അഗസ്റ്റിന്‍ സ്വീകരണം നല്‍കി

ഇടുക്കി: അദിലാബാദ് രൂപതാ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ജോസഫ് തച്ചാപറമ്പിലിന്് മന്ത്രി റോഷി അഗസ്റ്റിനും ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതിയും ചേര്‍ന്ന് സ്വീകരണം നല്‍കി. നാലുമുക്കില്‍ നിന്ന് ഒരാള്‍ ബിഷപ്പാകുമ്പോള്‍ നാടും കുടുംബവും സന്തോഷത്തിലാണ്. നസ്രത്ത് വാലി ഇടവകാംഗമായ അദ്ദേഹം നിലവില്‍ സിഎംഐ ഛാന്ദാ പ്രോവിന്‍സി പ്രൊവിന്‍ഷ്യലാണ്. 1985ല്‍ സിഎംഐ സഭയില്‍ ചേര്‍ന്ന അദ്ദേഹം 1997 ജനുവരി 4നു വൈദികനായി. 40 വര്‍ഷം മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. മലയാളം, ഇംഗ്ലീഷ്, മറാഠി, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. അദിലാബാദ് രൂപത നിലവില്‍ വന്നശേഷം രൂപതയുടെ പ്രൊക്യുറേറ്ററായി എട്ടു വര്‍ഷം പ്രവര്‍ത്തിച്ചു. ബിഷപ്പായി നിയമിതനായ ജോസഫ് മാതാപിതാക്കളുടെ അനുഗ്രഹം തേടി ഇരട്ടയാര്‍ നാലുമുക്കിലെ വീട്ടിലെത്തിയപ്പോള്‍ മന്ത്രി റോഷി അഗസ്റ്റില്‍ ഭവനത്തിലെത്തിയാണ് സ്വീകരണ നല്‍കിയത്. ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളായ ആനന്ദ് സുനില്‍കുമാര്‍, ജിന്‍സണ്‍ വര്‍ക്കി, ജിഷ ഷാജി എന്നിവര്‍ പങ്കെടുത്തു. ഇരട്ടയാര്‍ തച്ചാപറമ്പില്‍ ലൂക്കോസിന്റെയും ഏലിയാമ്മയുടെയും 4മത്തെ മകനാണ് ഫാ. ജോസഫ്. തച്ചാപറമ്പില്‍ കുടുംബത്തില്‍ 8 മക്കളില്‍ നാല് പേരും സന്യസ്തരാണ്. പന്നിയാര്‍കുട്ടി സെന്റ് മേരീസ് പള്ളി വികാരി ഫാ. ലൂക്കാ തച്ചാപറമ്പത്ത്, അടിമാലി വിയാനി പ്രീസ്റ്റ് ഹോം മദര്‍ സുപ്പീരിയറായ സി. സ്റ്റര്‍ ജ്യോതിസ്, തലശേരി കോളയാട് സ്റ്റീഫന്‍ ഹോമില്‍ മദര്‍ സുപ്പീരിയറായ സിസ്റ്റര്‍ സോഫി, സിഎംഐ സഭാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്ത്.
What's Your Reaction?






