സിഐഎസ്‌സിഇ സംസ്ഥാനകരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണമെഡല്‍ നേടി സഹോദരങ്ങള്‍
സിഐഎസ്‌സിഇ സംസ്ഥാനകരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണമെഡല്‍ നേടി സഹോദരങ്ങള്‍

ഇടുക്കി: ഇരിങ്ങാലകുട മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ നടന്ന സിഐഎസ്‌സിഇ കേരളാ സംസ്ഥാന കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണമെഡല്‍ നേട്ടവുമായി സഹോദരങ്ങള്‍.
എഴുകുംവയല്‍ കരാട്ടേ ടീം അംഗങ്ങളായ ജോനാദന്‍ ജിജി, ജോവാക്കിം ജിജി, ജോര്‍ദാന്‍ ജിജി എന്നിവരാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. ജോവാക്കിം ജിജി തുടര്‍ച്ചയായി രണ്ടാം തവണയാണ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഉത്തര്‍പ്രദേശില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി വെങ്കലമെഡല്‍ നേടിയിരുന്നു. ക്യോഷി മാത്യൂ ജോസഫാണ് പരിശീലകന്‍. എഴുകുംവല്‍ കൊച്ചുപറമ്പില്‍ ജിജി, മര്‍ഫി ദമ്പതികളുടെ മക്കളായ ഇവര്‍ കട്ടപ്പന ഓക്‌സീലിയം സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
What's Your Reaction?






