വോട്ടര്‍പട്ടികയിലെ ക്രമക്കേട്: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ സദസ് നടത്തി
വോട്ടര്‍പട്ടികയിലെ ക്രമക്കേട്: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ സദസ് നടത്തി

ഇടുക്കി: വോട്ടര്‍പട്ടികയിലെ ക്രമക്കേടിനെതിരെ പോരാടുന്ന രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നഗരസഭ മിനി സ്റ്റേഡിയത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിയുടെ പോഷക സംഘടനയപ്പോലയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ രണ്ടകൂട്ടരും ചേര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ കൊല ചെയ്യുകയാണ്. രാജ്യം രാഹുലിനോപ്പം ആണെന്നും രാഹുല്‍ഗാന്ധിയെ കേള്‍ക്കാന്‍ ജനം കാത്തിരിക്കുന്നുവെന്നും ഒരിക്കല്‍ കളിയാക്കിയവരും പുച്ഛിച്ചവരും രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരക്കുന്ന കാഴ്ചയാണ് രാജ്യം ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. എം വി മാണി, ഷാജി വെള്ളംമാക്കല്‍, ജോര്‍ളി പട്ടാംകുളം, പ്രശാന്ത് രാജു, സാജന്‍ ഇല്ലിമൂട്ടില്‍, റുബി വേഴമ്പത്തോട്ടം, കെ എസ് സജീവ്, സി കെ സരസന്‍, സണ്ണി ചെറിയാന്‍, ജോണി വടക്കേക്കര, ജയ്മോന്‍ കോഴിമല, ഷാജന്‍ എബ്രഹാം, സിജോ കെ എസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






