പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഇന്റര്‍നാഷണല്‍ യൂത്ത് ഡേ ആഘോഷിച്ചു
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഇന്റര്‍നാഷണല്‍ യൂത്ത് ഡേ ആഘോഷിച്ചു

ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഇന്റര്‍നാഷണല്‍ യൂത്ത് ഡേ ആഘോഷിച്ചു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ്് ഓഫ് ഇന്ത്യ മിനിസ്റ്ററി ഓഫ് യൂത്ത് അഫേഴ്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്, മേരാ യുവഭാരത് ഇടുക്കി, നാഷണല്‍ സര്‍വീസ് സകീം, കെഎസ്എസ് യൂത്ത് വിങും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജ്കുട്ടി അധ്യക്ഷനായി. കിസാന്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് മോന്‍സി ബേബി യൂത്ത് ഡേ സന്ദേശം നല്‍കി. യോഗത്തില്‍ വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. കുട്ടി കര്‍ഷകന്‍ ആല്‍ബിന്‍ രാജുവിനെയും, ചാമ്പ്യന്‍ ഓഫ് ചെയ്ഞ്ച് അഫിന്‍ സന്തോഷിനെയും, ഡൈനാമിക് പെര്‍ഫോമര്‍ ഡീയൂസിനെയും അനുമോദിച്ചു. കോളേജ് ഡയറക്ടര്‍ ഫാ. അനൂപ് തുരുത്തിമറ്റം, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ടിന്റു ജോര്‍ജ്, ആതിരാമോള്‍ മനോജ്, പിആര്‍ഓ ജൂബിന്‍ ജോസഫ്, വിദ്യാര്‍ഥി പ്രതിനിധികളായ ശ്രീലഷ്മി മുരളി, ദിവിന സാറാ ബിജു, വിഷ്ണു വിനോദ്, ഡാനി സി ക്രിസ്റ്റഫര്‍, സൊസൈറ്റി ഭാരവാഹികളായ ജെയ്‌മോന്‍ ജോര്‍ജ്, മോന്‍സി മീത്തില്‍, ബ്ലസന്‍ ബിജൂ, ആഷില്‍ സുസന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചൂ.
What's Your Reaction?






