ശ്രീപദ്മനാഭപുരം ധര്‍മപാഠശാലയില്‍ മന്നം ജയന്തി ആഘോഷിച്ചു
ശ്രീപദ്മനാഭപുരം ധര്‍മപാഠശാലയില്‍ മന്നം ജയന്തി ആഘോഷിച്ചു
ഇടുക്കി: എന്‍എന്‍എസ് സ്ഥാപക നേതാവ് മന്നത്ത് പത്മനാഭന്റെ 149 മത് ജയന്തി ആഘോഷങ്ങള്‍ ശ്രീപദ്മനാഭപുരം ധര്‍മപാഠശാലയില്‍ നടന്നു. എന്‍എസ്എസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ധനലക്ഷ്മി ബാങ്കിന്റെ ചെയര്‍മാനുമായ കലഞ്ഞൂര്‍ മധു ഉദ്ഘാടനം ചെയ്തു. മന്നത്ത് ആചാര്യന്റെ പ്രതിമയ്ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചനയോടെ സമ്മേളനം ആരംഭിച്ചു. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ അധ്യക്ഷനായി. കേരള സര്‍വ്വകലാശാല മുന്‍ സീനിയര്‍ പ്രൊഫസറും ഡീനുമായ ഡോ. എ എം ഉണ്ണികൃഷ്ണന്‍ മന്നം അനുസ്മരണ പ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച സമുദായ അംഗങ്ങളായ ജനപ്രതിനിധികളെയും, കല്‍ത്തൊട്ടി കരയോഗത്തില്‍ 25 വര്‍ഷം തുടര്‍ച്ചയായി സെക്രട്ടറി പദം വഹിക്കുന്ന എംപി ഗോപാലകൃഷ്ണന്‍ നായരെയും യോഗത്തില്‍ അനുമോദിച്ചു. തുടര്‍ന്ന് വനിതാ യൂണിയന്‍ സംഘടിപ്പിച്ച മെഗാ തിരുവാതിരയും കുട്ടികളുടെ കലാപരിപാടികളുംഅരങ്ങേറി. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് കരയോഗ ഭാരവാഹികളും സമുദായ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?