പോക്‌സോ കേസ് പ്രതിയായ സിപിഐ എം നേതാവിനെ കോതമംഗലം എംഎല്‍എ സംരക്ഷിക്കുന്നു: എഎപി
പോക്‌സോ കേസ് പ്രതിയായ സിപിഐ എം നേതാവിനെ കോതമംഗലം എംഎല്‍എ സംരക്ഷിക്കുന്നു: എഎപി

ഇടുക്കി: പോക്‌സോ കേസില്‍ അറസ്റ്റിലായ സിപിഐ എം നേതാവിനെ സംരക്ഷിക്കുന്നവെന്ന ആരോപണവുമായി ആം ആദ്മി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത്. 15 വയസുകാരിയെ ഒരു വര്‍ഷമായി പല തവണ പീഡനത്തിനിരയാക്കിയതാണ് കേസ്. മലയന്‍കീഴ് ബ്രാഞ്ച് സെക്രട്ടറിയും, കോതമംഗലം മുന്‍സിപ്പല്‍ കൗണ്‍സിലറും, ആരോഗ്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാനുമായ കെ വി തോമസിനെയാണ് കഴിഞ്ഞ ദിവസം പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ സംരക്ഷിക്കാനും കേസ് ഒത്തു തീര്‍പ്പാക്കാനുമുള്ള നീക്കമാണ് കോതമംഗലം എം എല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ആം ആദ്മി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍ ആരോപിച്ചു. ഒരു വര്‍ഷം മുമ്പ് സമാന കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടെന്നും അന്ന് പാര്‍ട്ടിയും ജനപ്രതിനിധികളും ചേര്‍ന്ന് പ്രതിയെ സംരക്ഷിച്ചതെന്നും ആക്ഷേപം നിലനില്‍ക്കുന്നു. വാര്‍ഡ് കൗണ്‍സിലര്‍ കെ വി തോമസിനെ പോക്‌സോ നിയമപ്രകാരമാണ് കോതമംഗല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തിട്ടുള്ളത്. പാര്‍ട്ടി പ്രാഥമീക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കുകയും, കൗണ്‍സില്‍ സ്ഥാനം രാജി വെക്കുകയും ചെയ്തിട്ടുണ്ട്. അതിജീവതയുടെ കുടുംബത്തെ സമ്മര്‍ദ്ധത്തിലാക്കുകയോ, ഭീക്ഷണിപ്പെടുത്തുകയോ ചെയ്താല്‍ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും ഗോപിനാഥന്‍ പറഞ്ഞു. യോഗത്തില്‍ ട്രഷറര്‍ ലാലു മാത്യു, റെജി ജോര്‍ജ്, ഷിബു തങ്കപ്പന്‍, ബെന്നി പുതുക്കയില്‍, കുമാരന്‍ സീ കെ, ജോണ്‍ ജോസഫ്, ശാന്ത ജോര്‍ജ്, അക്വീന സനല്‍, തങ്കച്ചന്‍ കോട്ടപ്പടി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






