അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയുടെ ഭീഷണി: പൊലീസ് ഇടപെടുന്നില്ലെന്ന് വാഗമണ്‍ സ്വദേശി

അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയുടെ ഭീഷണി: പൊലീസ് ഇടപെടുന്നില്ലെന്ന് വാഗമണ്‍ സ്വദേശി

Feb 1, 2024 - 18:24
Jul 11, 2024 - 23:58
 0
അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയുടെ ഭീഷണി: പൊലീസ് ഇടപെടുന്നില്ലെന്ന് വാഗമണ്‍ സ്വദേശി
This is the title of the web page

ഇടുക്കി: അതിര്‍ത്തി തര്‍ക്കത്തിന്റെ അയല്‍വാസി ഭീഷണിപ്പെടുത്തുന്നതായി പരാതി. വാഗമണ്‍ നാരകക്കുഴി പുതുവലില്‍ നാഗയ്യ പെരുമാളാണ് പരാതി നല്‍കിയത്. റവന്യു അധികൃതര്‍ അതിര്‍ത്തി നിര്‍ണയിച്ച് നല്‍കിയിട്ടും സമീപവാസി ഭീഷണിപ്പെടുത്തുന്നതായി ഇദ്ദേഹം ആരോപിക്കുന്നു. വാഗമണ്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 899ല്‍പെട്ടതാണ് നാഗയ്യയുടെ പട്ടയഭൂമി. സമീപവാസിയുമായി അതിര്‍ത്തി തര്‍ക്കം ഉണ്ടായതോടെ പീരുമേട്ടില്‍ നടന്ന അദാലത്തില്‍ പരാതി നല്‍കി. റവന്യു അധികൃതര്‍ സ്ഥലത്തെത്തി ഇരുകൂട്ടരുടെയും സാന്നിധ്യത്തില്‍ അതിര്‍ത്തി നിര്‍ണയിച്ചുനല്‍കി. തുടര്‍ന്ന് നാഗയ്യ സ്ഥാപിച്ച വേലി അയല്‍വാസി പൊളിച്ചുനീക്കിയതായും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കോടതിയുടെ നിരോധന ഉത്തരവും നിലനില്‍ക്കുന്നുണ്ട്.
അതേസമയം വാഗമണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും നാഗയ്യ ആരോപിച്ചു. വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഇദ്ദേഹം. നാഗയ്യയ്ക്കും കുടുബത്തിനുമെതിരെ നടക്കുന്ന നീതി നിഷേധത്തിനെതിരെ പ്രതിഷേധവുമായി ബിജെപി വാഗമണ്‍ മേഖല കമ്മിറ്റിയും രംഗത്തെത്തി. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇടപെടലിന് പരിമിതിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവിഭാഗവും സ്റ്റേഷനില്‍ ഹാജരാകുന്നില്ലെന്നും പൊലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow