എസ്എന്‍ഡിപി യോഗം കൊച്ചുതോവാള ശാഖ തെരഞ്ഞെടുപ്പ് ജില്ലാ കോടതി സ്റ്റേ ചെയ്തു
എസ്എന്‍ഡിപി യോഗം കൊച്ചുതോവാള ശാഖ തെരഞ്ഞെടുപ്പ് ജില്ലാ കോടതി സ്റ്റേ ചെയ്തു

ഇടുക്കി: എസ്എന്‍ഡിപി യോഗം 1510-ാം നമ്പര്‍ കട്ടപ്പന കൊച്ചുതോവാള ശാഖയില്‍ ഞായറാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മുട്ടം ജില്ലാ കോടതി സ്റ്റേ ചെയ്തു. നടപടിക്രമങ്ങള്‍ പാലിക്കാതെ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി കാട്ടി ശാഖാംഗങ്ങളായ രാജീവ് വാസുദേവനും സന്തോഷ് കുഞ്ഞനും അഡ്വ. വി എഫ് അരുണകുമാരി മുഖേന കോടതിയെ സമീപിച്ചിരുന്നു. ജില്ലാ ജഡ്ജി പി എസ് ശശികുമാറാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഉത്തരവിട്ടത്.
What's Your Reaction?






