എകെടിഎയുടെ നിലപാടുകള്‍ പ്രശംസനീയം: വി ഡി സതീശന്‍
എകെടിഎയുടെ നിലപാടുകള്‍ പ്രശംസനീയം: വി ഡി സതീശന്‍

ഇടുക്കി: എകെടിഎയുടെ നിലപാടുകള്‍ ശരിയുടെ പക്ഷത്തുനിന്നുള്ളതാണെന്നും തൊഴില്‍ മേഖലകളില്‍ പഠനം നടത്തേണ്ട ആവശ്യകത ഗൗരവമായി കാണണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തയ്യല്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിയമസഭയ്ക്ക് അകത്തുംപുറത്തും അവതരിപ്പിച്ച് പരിഹാരം കാണും. തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കേണ്ടത് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണം. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രതിപക്ഷം ലേബര്‍ കമ്മിഷനെ നിയമിക്കും. പഴയകാലത്ത് തയ്യല്‍ കടകള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയവും സാംസ്‌കാരിക വിഷയങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഓണ്‍ലൈന്‍ വ്യാപാരം വന്നതോടെ നിരവധി കടകള്‍ പൂട്ടേണ്ട സ്ഥിതിയുണ്ടായതായും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ സോമന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം സി ബാബു, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, എം കെ പ്രകാശന്‍, സംസ്ഥാന ട്രഷറര്‍ ജി കാര്‍ത്തികേയന്‍, സ്വാഗതസംഘം സെക്രട്ടറി സജീവന്‍, സതിക കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






