വലിയതോവാള ക്രിസ്തുരാജ് ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
വലിയതോവാള ക്രിസ്തുരാജ് ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

ഇടുക്കി: വലിയതോവാള ക്രിസ്തുരാജ് ഹൈസ്‌കൂളിലെ 1974 - 75 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി. ഹൃദയസംഗമം ഇടവക വികാരി ഫാ. വര്‍ഗീസ് കാക്കല്ലില്‍ ഉദ്ഘാടനം ചെയ്തു. 50 വര്‍ഷങ്ങളില്‍ ഇഴ പിരിഞ്ഞുപോയ ആത്മബന്ധങ്ങളും സൗഹൃദങ്ങളും പൊടിതട്ടിയെടുക്കാനും കൂട്ടിയിണക്കാനുമുള്ള ഒരു മുഹൂര്‍ത്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ അധ്യാപകരെ ആദരിച്ചു. സംഘാടകസമിതി പ്രസിഡന്റ് ബേബി പതിപ്പള്ളിയില്‍ സെക്രട്ടറി ടോമി തെക്കേല്‍, ജോര്‍ജുകുട്ടി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






