ഇടുക്കിയുടെ വികസനത്തില്‍ കേരള കോണ്‍ഗ്രസ് എം നിര്‍ണായക ശക്തി: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കിയുടെ വികസനത്തില്‍ കേരള കോണ്‍ഗ്രസ് എം നിര്‍ണായക ശക്തി: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ജില്ലയുടെ വികസനത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും നേതാക്കളുടെ കാഴ്ചപ്പാടുകളും നിര്‍ണായകമായതായി മന്ത്രി റോഷി അഗസ്റ്റിന്‍. പാര്‍ട്ടി കട്ടപ്പന സൗത്ത് മണ്ഡലം നേതൃയോഗം വള്ളക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ല രൂപീകരിക്കുന്നതിന് വഴിതെളിച്ചത് കേരള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന സമരപരമ്പരകളുടെ വിജയമാണ്. ഇതിനുശേഷമുണ്ടായ വികസന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നിര്‍ണായക ശക്തിയായതായും മന്ത്രി പറഞ്ഞു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ബിജു വാഴപ്പനാടി അധ്യക്ഷനായി. സംസ്ഥാന സ്റ്റഡിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ് മുഖ്യപ്രഭാഷണം നടത്തി. ജോമോന്‍ പൊടിപാറ, ജോസ് ഇട്ടിയില്‍, തങ്കച്ചന്‍ വാലുമ്മേല്‍, സോബിന്‍, മാത്യു വലുമേല്‍, ബിനോയി കുളത്തുങ്കല്‍, ജോസ്, ടെസിന്‍ കളപ്പുര, ജോയി ഞാവള്ളിക്കുന്നേല്‍, സജി വാലുമ്മല്‍, ബാബു തൊട്ടിയില്‍, ഷമ്മിച്ചന്‍ ചക്കാലയില്‍, ഡേവിഡ് തളിയന്‍, സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ജോമറ്റ് ഇളംതുരുത്തിയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






