പഴയകാല ക്രിസ്മസ് ആഘോഷം വീണ്ടെടുത്ത് കുമളി ജെസിഐ
പഴയകാല ക്രിസ്മസ് ആഘോഷം വീണ്ടെടുത്ത് കുമളി ജെസിഐ

ഇടുക്കി: ആദ്യകാല ക്രിസ്മസ് ആഘോഷത്തെ അനുസ്മരിപ്പിക്കുംവിധം വയോജനങ്ങള്‍ കരോള്‍ സംഘടിപ്പിച്ചു. നക്ഷത്ര വിളക്കും പെട്രോള്‍ മാക്‌സും കൊട്ടും പാട്ടുമൊക്കെയായി പഴമയുടെ ആഘോഷത്തെ വീണ്ടെടുത്തു. സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ആറുവയസുകാരന്‍ കൊച്ചുമകനും 60കാരന്‍ മുത്തച്ഛന്‍ വരെ ക്രിസ്മസ് പാപ്പ വേഷമണിഞ്ഞ് കരോള്‍ ഗാനത്തിന് ചുവടുവച്ചു. മാധ്യമ പ്രവര്‍ത്തകര്‍, മുന്‍ സര്‍ക്കാര്‍ ജീവനക്കാര്‍, വ്യാപാരി-വ്യവസായികള്‍ തുടങ്ങിയവര്‍ ജെസിഐയില്‍ അംഗങ്ങളാണ്.ലീജിയന്‍ പ്രസിഡന്റ് അജിമോന്‍ കെ. വര്‍ഗീസ്, സെക്രട്ടറി ചെറിയാന്‍ വെണ്‍മേലില്‍,ജോയി ഇരുമേട, ടി എസ് ലാലു, രാജശേഖരന്‍, ഡോ. ഹംസ കോയ, ജോഷി ജോസഫ്, വി ഡി ജോയി, റോയി പതിപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






