വണ്ടന്‍മേട് പഞ്ചായത്ത് വികസന സദസ് നടത്തി
വണ്ടന്‍മേട് പഞ്ചായത്ത് വികസന സദസ് നടത്തി

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിന്റെ വികസന സദസ് പ്രസിഡന്റ് സുരേഷ് മാനങ്കേരി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനും വികസന പദ്ധതികളെക്കുറിച്ചുള്ള അവലോകനങ്ങള്‍ നടത്തുന്നതിനും പൊതുജനാഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനും വേണ്ടിയാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിര്‍ദേശപ്രകാരം വികസന സദസ് സംഘടിപ്പിച്ചത്. വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി അനന്ദു എം നായര്‍ അവതരിപ്പിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ അഞ്ചുവര്‍ഷത്തെ നേട്ടങ്ങളെ കുറിച്ചുള്ള എക്‌സിബിഷനും നടത്തി. 30 വര്‍ഷമായി പഞ്ചായത്ത് അംഗമായി തുടരുന്ന രാജാ മാട്ടുകാരന്‍, കുടുംബശ്രീ അംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, മികച്ച കര്‍ഷകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന രാജു അധ്യക്ഷയായി. പഞ്ചായത്തംഗം ജി പി രാജന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ജോണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെല്‍വി ശേഖര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരി അറുമുഖം, സിബി എബ്രഹാം, സന്ധ്യ രാജാ, സിസിലി സജി, സത്യ മുരുകന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






