വേടന്റെ പരിപാടിയില്‍ പ്രവേശനം 8000 പേര്‍ക്ക്
വേടന്റെ പരിപാടിയില്‍ പ്രവേശനം 8000 പേര്‍ക്ക്

ഇടുക്കി: ചെറുതോണിയില്‍ വാഴത്തോപ്പില്‍ നടക്കുന്ന റാപ്പര്‍ ഗായകന്‍ വേടന്റെ സംഗീത പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയതായി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്. 10,000ലേറെ ആളുകള്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 8000 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. അനുവദിച്ചിരിക്കുന്നതില്‍ കൂടുതല്‍ ആളുകള്‍ എത്തിയാല്‍ റോഡില്‍ ഗതാഗതം നിരോധിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് 200ലേറെ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. മൂന്ന് ഡിവൈഎസ്പിമാര്‍ക്കും 8 എസ്എച്ച്ഒമാര്‍ക്കും സുരക്ഷാചുമതലയുണ്ട്.
What's Your Reaction?






