മുരിക്കാശേരിയില്‍ വികസന സെമിനാറും പ്രമുഖരെ ആദരിക്കലും നടത്തി
മുരിക്കാശേരിയില്‍ വികസന സെമിനാറും പ്രമുഖരെ ആദരിക്കലും നടത്തി

ഇടുക്കി: മംഗളം ദിനപത്രത്തിന്റെ നേതൃത്വത്തില്‍ ഹൈറേഞ്ച് മേഖല വികസന സെമിനാറും പ്രമുഖരെ ആദരിക്കലും നടത്തി. മുരിക്കാശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ ഹൈറേഞ്ചിലെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, മലയോര ടൂറിസം വികസനം, ബിസിനസ് മേഖലയിലെ മുരടിപ്പ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സാമൂഹിക,സാംസ്‌കാരിക, കാര്‍ഷിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ പ്രമുഖരെ ആദരിച്ചു. മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡോ. എബ്രാഹം ചെട്ടിശേരി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ്, പടമുഖം സ്‌നേഹമന്ദിരം ഡയറക്ടര്‍ ഡോ. ബ്രദര്‍ വി സി രാജു, പഞ്ചായത്ത് വൈസ് പ്രിസിഡന്റ് റോണിയോ എബ്രാഹം, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിതാ സജീവ്, പഞ്ചായത്തംഗങ്ങളായ ബിനു ബീന , ബിജി ബിജില്‍, മിനി സിബിച്ചന്‍, സിഡിഎസ് ചെയര്‍ പേഴ്‌സര്‍ ആതിര രാഹുല്‍, മുരിക്കാശേരി ആപ്‌കോസ് പ്രസിഡന്റ് സണ്ണി തെങ്ങുംപിള്ളില്‍, വ്യാപാരി വ്യവസായി സമിതി പ്രസഡിന്റ് ജോസ് പുലിക്കോടന്‍, മംഗളം ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍, ജില്ലാ ബ്യൂറോ ചീഫ് ബിനോദ് കണ്ണോളി, സര്‍ക്കുലേഷന്‍ എജീഎം ജോര്‍ജ് ജോസഫ്, സര്‍ക്കുലേഷന്‍ സൂപ്പര്‍വൈസര്‍ ജോര്‍ജ് അമ്പഴം, ലേഖകന്‍ ബിജു ലോട്ടസ്, ഷിജു ജോര്‍ജ്, പി ടി ജോണ്‍, എയ്ഞ്ചല്‍ അടിമാലി, ബോബി തോമസ്, ഡൊമിനിക് സാവിയോ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






