ലഹരി വിരുദ്ധ ബോധവല്‍ക്കരണം: ചേറ്റുകുഴിയില്‍ സൈക്കിള്‍ റാലി നടത്തി
ലഹരി വിരുദ്ധ ബോധവല്‍ക്കരണം: ചേറ്റുകുഴിയില്‍ സൈക്കിള്‍ റാലി നടത്തി

ഇടുക്കി: ദേശീയ കായികവേദിയും ജില്ലാ സൈക്ലിങ് അസോസിയേഷനുംചേര്‍ന്ന് ചേറ്റുകുഴിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സൈക്കിള്‍ റാലി നടത്തി. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍, ചേറ്റുകുഴി നവജീവന്‍ സൈക്ലിങ് ക്ലബ്, വണ്ടന്‍മേട് എംഇഎസ് എച്ച്എസ്എസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. ക്ലബ് പ്രസിഡന്റ് രഘു കുമ്പളന്താനം അധ്യക്ഷനായി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണന്‍ സന്ദേശം നല്‍കി. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി എ ഷാജിമോന്‍ കായിക പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള സൈക്ലിങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍ രവീന്ദ്രന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോസ് മഞ്ചാടി, ജോസ് പുല്ലന്തനാല്‍, കൊച്ചറ മോഹനന്‍ നായര്‍, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ ജില്ല സെക്രട്ടറി എ പി മുഹമ്മദ്, ഷാജി തത്തംപള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






