ഭൂനിയമ ഭേദഗതി: കെവിവിഇഎസ് രാജാക്കാട് യൂണിറ്റ് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി
ഭൂനിയമ ഭേദഗതി: കെവിവിഇഎസ് രാജാക്കാട് യൂണിറ്റ് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: ഭൂനിയമ ചട്ട ഭേദഗതി മനുഷ്യരുടെ ഭൂമിയിലുള്ള അവകാശത്തെ ഗുരുതരമായി ബാധിക്കുമെന്നും കൂടുതല്‍ മെച്ചപ്പെട്ട ചട്ടം ഉണ്ടാക്കുന്നതിലേക്ക് സര്‍ക്കാരിനെ എത്തിക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ലക്ഷ്യമെന്ന് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ വിനോദ്. കെവിവിഇഎസ് രാജാക്കാട് യൂണിറ്റില്‍ നടന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന മന്ത്രി സഭായോഗം അംഗീകരിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച ജനവിരുദ്ധമായാ ഭൂപതിവ് ചട്ടങ്ങള്‍ പുനഃപരിശോധിക്കുക, പുതിയ നിര്‍മിതികള്‍ അനുവദിക്കുന്നതിന് ആവശ്യമായ ചട്ടങ്ങള്‍ കൊണ്ടുവന്ന് നിര്‍മാണ നിരോധനം അവസാനിപ്പിക്കുക, തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് സംസഥാനത്തെ വ്യാപാരികള്‍ സമരത്തിലേക്ക് കടക്കുന്നത്. 15ന് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായി ജില്ലയിലെ എല്ലാ യൂണിറ്റുകളിലും സമര പ്രക്യാപന കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജാക്കാട് യൂണിറ്റിലും കണ്‍വന്‍ഷന്‍ നടന്നത്. യൂണിറ്റ് പ്രസിഡന്റ് വി എസ് ബിജുവിന്റെ നേതൃത്വത്തില്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി എം ബേബി വിഷയാവതരണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി സജി കോട്ടക്കല്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ഡയസ് പുല്ലന്‍, ജില്ലാ ഓര്‍ഗനൈസര്‍ സിബി കൊച്ചുവള്ളാട്ട്, മതസൗഹാര്‍ദ്ദ കൂട്ടായ്മ ഭാരവാഹികളായ ഫാ മാത്യു കരോട്ട്‌കൊച്ചറക്കല്‍, നിസാര്‍ വാഖവി, പി വി ബേബി, വി സി ജോണ്‍സണ്‍, പ്രതിഷ് സി എസ്, വിവിധ യുണിറ്റ് ഭാരവാഹികള്‍, വനിതാ വിങ് ഭാരവാഹികള്‍, യൂത്ത് വിങ് ഭാരവാഹികള്‍,വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?

