തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ ജൂഡോ പരിശീലനം ആരംഭിച്ചു
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ ജൂഡോ പരിശീലനം ആരംഭിച്ചു

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂഡോ പരിശീലന ക്ലബ് ആരംഭിച്ചു. രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ: ഡോ. ജോര്‍ജ് തകിടിയേല്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ ശാരീരിക മാനസിക തലങ്ങളുടെ വളര്‍ച്ചയ്ക്കും കുട്ടികളെ തകര്‍ക്കുന്ന ലഹരിയുടെ മായാവലയത്തില്‍നിന്ന് രക്ഷനേടാനും സമൂഹത്തില്‍ ഒരു നല്ല പൗരനായി വളരുവാനും ജൂഡോ പരിശീലനത്തിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പരിശീലകരായ രാഹുല്‍ ഗോപി, തുഷാന്ത് ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ നെടുങ്കണ്ടം ജൂഡോ അസോസിയേഷന്റെ കീഴില്‍ പരിശീലനം നേടുന്ന വിദ്യാര്‍ഥികളുടെ പ്രദര്‍ശന മത്സരവും കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പുത്തന്‍പുര അധ്യക്ഷനായി. ഇടുക്കി രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജയിംസ്, എല്‍ പി വിഭാഗം ഹെഡ്മിസ്ട്രസ് വിനീത വര്‍ഗീസ്, പിടിഎ പ്രസിഡന്റ് അഭിലാഷ് ജോസ്, ജൂഡോ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി കെ ഷാജി, വൈസ് പ്രസിഡന്റ് സൈജു ചെറിയാന്‍, ജോബിന്‍ കളത്തിക്കാട്ടില്‍, കായിക അധ്യാപകനും ജൂഡോ ദേശീയ മത്സരത്തിലെ അംഗവുമായ ഫ്രാങ്ക്‌ളിന്‍ വി ഷാജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






