ഉപ്പുതറയില്‍ സുവിശേഷ പ്രവര്‍ത്തകര്‍ക്ക് നേരേ കൈയേറ്റം നടപടിയില്ല: ക്രിസ്ത്യന്‍ ഐക്യവേദി പ്രതിഷേധിച്ചു
ഉപ്പുതറയില്‍ സുവിശേഷ പ്രവര്‍ത്തകര്‍ക്ക് നേരേ കൈയേറ്റം നടപടിയില്ല: ക്രിസ്ത്യന്‍ ഐക്യവേദി പ്രതിഷേധിച്ചു
ഇടുക്കി: ഉപ്പുതറയില്‍ സുവിശേഷ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതിനെതിരെ ക്രിസ്ത്യന്‍ ഐക്യവേദി പ്രതിഷേധിച്ചു. രേഖാമൂലം പരാതി നല്‍കി അഞ്ചു ദിവസമായിട്ടും പൊലീസ് കേസെടുക്കാതെ വന്നതോടെയാണ് പ്രതിഷേധ യോഗം നടത്തിയത്. ഇന്ത്യന്‍ പെന്തക്കോസ്ത് സഭ സെന്റര്‍ പാസ്റ്റര്‍ കെ വി വര്‍ക്കി ഉദ്ഘാടനം ചെയ്തു. തിരുവോണനാളില്‍ ഉപ്പുതറയില്‍ ലഹരിക്കും സാമൂഹികതിന്മക്കുമെതിരേ നടത്തിയ ബോധവല്‍കരണയോഗം അലങ്കോലപ്പെടുത്തുകയും സുവിശേഷ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് വസ്ത്രവ്യാപാരി ബഹളംവെയ്ക്കുകയും ക്രിസ്ത്യന്‍ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കുര്യാക്കോസ് എം കുടക്കച്ചിറയെ കൈയേറ്റം ചെയ്യുകയും ചെയ്തത്. പ്രസംഗിച്ചുകൊണ്ടിരുന്ന പാസ്റ്റര്‍ കെ എ എബ്രഹാമിനെ അസഭ്യം പറയുകയും ചെയ്തു. ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ ഉന്നത പൊലീസ് അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പാസ്റ്റര്‍ ജയ്സണ്‍ ഇടുക്കി അധ്യക്ഷനായി. പാസ്റ്റര്‍ കുര്യാക്കോസ് എം കുടക്കച്ചിറ, പരിശുദ്ധന്‍ ദാനിയേല്‍, എ ഏബ്രഹാം, വി വിന്‍സന്റ്, എസ് കിഷോര്‍, എം ജയകുമാര്‍, കെ എം ഏബ്രഹാം, സജി മാത്യു, വി എസ് ജോസഫ്, റെജി ചാക്കോ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

