വണ്ടന്‍മേട് സിഎച്ച്‌സിയുടെ ശോച്യാവസ്ഥ: പൗരസമിതി വ്യാഴാഴ്ച സത്യഗ്രഹം നടത്തും
വണ്ടന്‍മേട് സിഎച്ച്‌സിയുടെ ശോച്യാവസ്ഥ: പൗരസമിതി വ്യാഴാഴ്ച സത്യഗ്രഹം നടത്തും

ഇടുക്കി: വണ്ടന്‍മേട് സിഎച്ച്‌സിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി വ്യാഴാഴ്ച 24 മണിക്കൂര്‍ സത്യഗ്രഹ സമരം നടത്തും. വൈകിട്ട് അഞ്ചിന് മില്ലുകവലയില്‍ നിന്ന് ആശുപത്രി വരെ ദീപം തെളിയിച്ച് പ്രകടനം നടത്തും. തുടര്‍ന്ന് സത്യഗ്രഹം ആരംഭിക്കും. സിഎച്ച്‌സിയായി ഉയര്‍ത്തിയശേഷം ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറായതായി ഇവര്‍ ആരോപിച്ചു. മുമ്പ് ഉണ്ടായിരുന്ന പ്രസവ ശുശ്രൂഷകള്‍, പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ളവ നിലച്ചു. 24 മണിക്കൂര്‍ അത്യാഹിത വിഭാഗം തുറക്കുക, എക്‌സ് റേ, ഇസിജി, ദന്തല്‍, ലാബ് വിഭാഗങ്ങള്‍ കാര്യക്ഷമമാക്കുക, ഡോക്ടര്‍മാരുടെ അനാവശ്യ സ്ഥലംമാറ്റം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരിയുടെ നേത്യത്വത്തില്‍ പഞ്ചായത്ത് അംഗങ്ങളും മത, സാമുദായിക നേതാക്കളും സംഘടന പ്രതിനിധികളും സമരത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ സജി യോഹന്നാന്‍, ചെയര്‍മാന്‍ എം സി രാജു മേട്ടേല്‍, ജോയിന്റ് കണ്‍വീനര്‍ ജോബിന്‍സ് പനോസ്, ട്രഷറര്‍ ആല്‍ബില്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






