അഞ്ചുരുളി റോഡിന് അനുവദിച്ച തുക കരാറുകാരന്‍ ദുരുപയോഗം ചെയ്തു: ആരോപണവുമായി നാട്ടുകാര്‍

അഞ്ചുരുളി റോഡിന് അനുവദിച്ച തുക കരാറുകാരന്‍ ദുരുപയോഗം ചെയ്തു: ആരോപണവുമായി നാട്ടുകാര്‍

May 27, 2025 - 17:19
 0
അഞ്ചുരുളി റോഡിന് അനുവദിച്ച തുക കരാറുകാരന്‍ ദുരുപയോഗം ചെയ്തു: ആരോപണവുമായി നാട്ടുകാര്‍
This is the title of the web page
ഇടുക്കി: അഞ്ചുരുളി റോഡിനായി അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന  ആരോപണവുമായി പ്രദേശവാസികള്‍ രംഗത്ത്. നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് റോഡിന്റെ നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ചത്. കക്കാട്ടുകട മുതല്‍  മൂന്നരയോളം കിലോമീറ്റര്‍ ദൂരമുള്ള റോഡ് പൂര്‍ണമായി തകര്‍ന്നുകിടക്കുകയാണ്. അനുവദിച്ച ഫണ്ട് ചെലവഴിച്ച് റോഡ് പൂര്‍ണമായും ടാര്‍ ചെയ്യാന്‍ സാധിക്കില്ല. അനുവദിച്ച തുകയ്ക്ക് റീടാറിങ് നടത്താതെ നിലവില്‍ ആവശ്യമില്ലാത്ത കോണ്‍ഗ്രീറ്റിങ് പണികള്‍ പുതുതായി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് മാത്രം നടത്തി ഫണ്ട് ഇല്ലാതാക്കാനുള്ള തട്ടിപ്പാണ് നിലവില്‍ നടക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴ ആരംഭിച്ച സാഹചര്യത്തിലാണ് നിര്‍മാണ പ്രവര്‍ത്തനവുമായി കരാറുകാരന്‍ എത്തിയിരിക്കുന്നത്. ഫാസി വളവ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണും പഴയ കോണ്‍ക്രീറ്റും നീക്കം ചെയ്തു. മഴ പെയ്തതോടെ ഇതുവഴി ഉള്ള യാത്ര പൂര്‍ണമായി തടസപ്പെടുന്നതിന് ഇത് കാരണമാകും. മണ്ണ് ഇളക്കിയ ഭാഗത്ത് മണ്ണൊലിപ്പ് ഉണ്ടാകുകയും മേഖലയിലെ ഇരുപതോളം കുടുംബങ്ങള്‍ ഒറ്റപ്പെടുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്യുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കലക്ടര്‍ ദുരന്തനിവാരണ മുന്നറിയിപ്പ് നല്‍കി ഖനനപ്രവര്‍ത്തികള്‍ തടഞ്ഞതിനുശേഷം  നിരുത്തരവാദിത്വമായി റോഡ് നിര്‍മാണത്തിനായി നടത്തിയ  പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി കാണണമെന്നും  നിലവിലെ റോഡ് കുത്തിപ്പൊളിച്ച് യാത്രാ യോഗ്യമല്ലാതാക്കിയതിന് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണി അടക്കം നിലനില്‍ക്കുന്നതാണ്. അതോടൊപ്പം  അഞ്ചുരുളി കേന്ദ്രീകരിച്ച് ഏത് സമയത്തും ഫയര്‍ഫോഴ്‌സ് അടക്കം എത്തുന്ന വഴിയാണ് ഇത്തരത്തില്‍  കരാറുകാരന്‍  ദുര്‍ഘടമാക്കിയത്. കോണ്‍ക്രീറ്റ് അടക്കമുള്ള പണികള്‍ ഇനി ചെയ്യണമെങ്കില്‍ മഴ മാറേണ്ട സാഹചര്യമാണ്. അതിനായി ഇനി മാസങ്ങളും കാത്തിരിക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow