കനത്ത മഴ: അഞ്ചുരുളിയില്‍ മണ്‍തിട്ട ഇടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു
കനത്ത മഴ: അഞ്ചുരുളിയില്‍ മണ്‍തിട്ട ഇടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു

ഇടുക്കി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ അഞ്ചുരുളിയില്‍ വീടിന്റെ പിന്‍വശത്തെ മണ്‍തിട്ട ഇടിഞ്ഞ് അഞ്ചുരുളിയില്‍ വീട് ഭാഗികമായി തകര്‍ന്നു. അഞ്ചുരുളി മുട്ടത്ത് ജോസഫ് വര്‍ഗീസിന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. വീടിന്റെ ഭിത്തി തകരുകയും മറ്റുഭാഗങ്ങളില്‍ വിള്ളല്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ചെറിയ തോതില്‍ മണ്ണ് ഇടിയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മണ്ണ് ഇടിഞ്ഞുവീണ വിവരം അറിയുന്നത്. മഴ ശക്തമായി തുടര്‍ന്നാല്‍ കൂടുതല്‍ ഭാഗം ഇടിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ വീട് അപകടാവസ്ഥയിലാണ്
What's Your Reaction?






