രാമക്കല്‍മേട്ടില്‍ ടൂറിസം സെമിനാര്‍ നടത്തി
രാമക്കല്‍മേട്ടില്‍ ടൂറിസം സെമിനാര്‍ നടത്തി

ഇടുക്കി: രാമക്കല്‍മേടിന്റെ ടൂറിസം വികസന സ്വപ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കരുണാപുരം പഞ്ചായത്തും റിസോര്‍ട് ആന്‍ഡ് ഹോം സ്റ്റേ അസോസിയേഷനും ചേര്‍ന്ന് ടൂറിസം സെമിനാര്‍ സംഘടിപ്പിച്ചു. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാമക്കല്‍മേട്ടില്‍ നടപ്പിലാക്കാന്‍ പറ്റുന്ന ടൂറിസം പ്രൊജക്ടുകള്‍,റെസ്‌പോണ്‍സബിള്‍ ടൂറിസം, റോപ്പ് വേ പോലുള്ള അഡ്വച്ചര്‍ ആക്ടിവിറ്റീസ് സാധ്യതകള്‍ ചര്‍ച്ച ചെയ്തു. ടൂറിസം സംരംഭകന്‍ വിനായക് അയ്യക്കുന്നേല്‍ മോഡറേറ്റര്‍ ആയിരുന്നു. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി വാവച്ചന്‍, റെസ്‌പോണ്‍സിബിള്‍ ടൂറിസം സിഈഒ രൂപേഷ് കുമാര്‍, അഡ്വച്ചര്‍ ടൂറിസം സോസിറ്റി സിഇഒ ബിനു കുര്യാക്കോസ്, സംസ്ഥാന ടൂറിസം ഉപദേശക കമ്മിറ്റിയംഗം ശിവദത്തന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ എസ്, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, വി സി അനില്‍, ടി എം ജോണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






