രാജകുമാരി വൈഎംസിഎയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
രാജകുമാരി വൈഎംസിഎയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഇടുക്കി : രാജകുമാരി വൈഎംസിഎയുടെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മാര്‍ ബസേലിയോസ് ചാപ്പല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരികളെയും ബൈബിള്‍ കൈഴുത്ത് പ്രതിഭയെയും ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഇരുപത്തിയഞ്ചോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഓണകിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു, വൈഎംസിഎ മുന്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ കുമാരി കുര്യാസ്, യുണിറ്റ് പ്രസിഡന്റ് പി യു സ്‌കറിയ, ഫാ. എല്‍ദോസ് പുളിക്കകുന്നേല്‍, ഫാ. ബാബു ചാത്തനാട്ട്, ടിജോ തോമസ്, ഡെയ്സി ജോയി, ബോസ് പി മാത്യു, മാമന്‍ ഈശോ, സനു വര്‍ഗീസ്,അരുണ്‍ മാത്യു, പി ജെ സജോ, ഷിന്റോ, വര്‍ഗീസ്് തോപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






