നേപ്പാളില്‍ നിന്ന് 55,000 കിലോമീറ്റര്‍ സഞ്ചരിച്ച് അയ്യനെ കാണാന്‍ മണിരത്‌നം എത്തി
നേപ്പാളില്‍ നിന്ന് 55,000 കിലോമീറ്റര്‍ സഞ്ചരിച്ച് അയ്യനെ കാണാന്‍ മണിരത്‌നം എത്തി

ഇടുക്കി : പതിവുതെറ്റാതെ നേപ്പാള്‍ സ്വദേശി മണിരത്‌നം നായിഡു സ്വാമിയും കൂട്ടരും ശബരിമലയിലെത്തി. 71കാരനായ മണിരത്‌നം 36-ാമത്തെ വര്‍ഷമാണ് ശബരിമല ദര്‍ശനത്തിനായി എത്തുന്നത്. ഇത്തവണ പരമ്പരാഗത പാതയായ വണ്ടിപ്പെരിയാര്‍ സത്രം വഴിയാണ് സന്നിധാനത്തേയ്ക്ക് പുറപ്പെട്ടത്.
മണ്ഡലകാലത്തിന് നാലുമാസം മുമ്പേ നേപ്പാളില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടിരുന്നു. രാജ്യത്തെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് ശബരിമലയില്‍ എത്തിയത്. ഇത്തവണ നേപ്പാളില്‍ നിന്ന് 55,000 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് എത്തിയതെന്ന് മണിരത്‌നം നായിഡു പറയുന്നു.
71 മത്തെ വയസിലും ഊര്‍ജസ്വലനായി എത്താന്‍ കഴിഞ്ഞത് അയ്യപ്പനോടുള്ള ആരാധന കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ഷവും ആന്ധ്രാപ്രദേശത്തില്‍ നിന്നുള്ള നിരവധി തീര്‍ഥാടകര്‍ക്കൊപ്പമാണ് ശബരിമലയില്‍ എത്തുന്നത്.
What's Your Reaction?






