നെടുങ്കണ്ടം ചാറല്‍മേട് ആയുര്‍വേദ ആശുപത്രിക്കുനേരെ കല്ലേറ്: സ്ഥിരം പ്രശ്‌നക്കാരനായ യുവാവ് പൊലീസ് പിടിയില്‍
നെടുങ്കണ്ടം ചാറല്‍മേട് ആയുര്‍വേദ ആശുപത്രിക്കുനേരെ കല്ലേറ്: സ്ഥിരം പ്രശ്‌നക്കാരനായ യുവാവ് പൊലീസ് പിടിയില്‍

ഇടുക്കി: നെടുങ്കണ്ടം ചാറല്‍മേട് ആയുര്‍വേദ ആശുപത്രിക്കുനേരെ കല്ലേറ് നടത്തിയ യുവാവിനെ പിടികൂടി. പ്രദേശവാസിയായ കല്ലേലുങ്കേല്‍ ബിജുമോനെയാണ് നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ശരീരവേദനയ്ക്ക് കുഴമ്പ് ആവശ്യപ്പെട്ടാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. ഈസമയം ഡോക്ടര്‍ ഇല്ലാതിരിന്നിട്ടും ജീവനക്കാര്‍ കുഴമ്പ് നല്‍കി. എന്നാല്‍, കൂടുതല്‍ അളവില്‍ വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് റോഡില്‍നിന്ന് കല്ലുകള്‍ എടുത്ത് ആശുപത്രി കെട്ടിടത്തിനുനേരെ എറിയുകയായിരുന്നു. രണ്ടാം നിലയിലെ ജനാലകളുടെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. ആശുപത്രിയില്‍ മറ്റ് രോഗികളുള്ളപ്പോഴാണ് ആക്രമണം. പരിഭ്രാന്തരായ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി.
സ്ഥിരം മദ്യപാനിയും ലഹരിക്കടിമയുമായ ഇയാള്‍ പതിവായി മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തി ബഹളമുണ്ടാക്കുന്നതായും നഗ്‌നതാ പ്രദര്‍ശനം നടത്തുന്നതായും പരാതിയുണ്ട്. ഇയാളുടെ ശല്യം ഭയന്ന് സ്വയരക്ഷയ്ക്കായി മുളക് കലക്കിയ വെള്ളം വീടുകളില്‍ സൂക്ഷിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
What's Your Reaction?






