ജെസിഐ കട്ടപ്പന ടൗണ്‍ ഭാരവാഹികള്‍ ചുമതലയേറ്റു
ജെസിഐ കട്ടപ്പന ടൗണ്‍ ഭാരവാഹികള്‍ ചുമതലയേറ്റു

ഇടുക്കി: ജെസിഐ കട്ടപ്പന ടൗണിന്റെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. പ്രസിഡന്റ് അനൂപ് തോമസ്, ഐപിപിബി ആദര്‍ശ് കുര്യന്‍, സെക്രട്ടറി റോണി ജേക്കബ് ട്രഷറര്‍ ജസ്റ്റിന്‍ തോമസ്, ലേഡീ ചെയര്‍പേഴ്‌സണ്‍ ലിജോ അനൂപ്, ജൂനിയര്‍ ജെ സിി ജൊവാന ജസ്റ്റിന്‍ എന്നിവര്‍ ചുമതലയേറ്റു. ആദര്‍ശ് കുര്യന്‍ അധ്യക്ഷനായി. ജെസിഐ ഇന്ത്യ ദേശീയ ഉപാധ്യക്ഷന്‍ വര്‍മ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യ സോണ്‍ 20 പ്രസിഡന്റ് മെജോ ജോണ്‍സണ്‍, അബിന്‍ ബോസ്, ചാര്‍ട്ടര്‍ പ്രസിഡന്റ് ജോജോ കുമ്പളന്താനം എന്നിവര്‍ പങ്കെടുത്തു. സോണ്‍ പ്രതിനിധി ജെഎഫ്ആര്‍ അര്‍ജുന്‍ കെ നായര്‍, ജെസിഐ 22 സോണിനുവേണ്ടി തേക്കടി പ്രസിഡന്റ് പ്രിന്‍സ് ഫ്രാങ്കോ, അണക്കര പ്രസിഡന്റ് ടിജോ, പുറ്റടി പ്രസിഡന്റ് മഹേഷ്, വെള്ളാരംകുന്ന് പ്രസിഡന്റ് സജു എന്നിവരും, സോണ്‍ 20നുവേണ്ടി അടിമാലി പ്രസിഡന്റ് ജോര്‍ജ്, രാജാക്കാട് പ്രസിഡന്റ് ജിജോമോന്‍, രാജകുമാരി പ്രസിഡന്റ് അനീഷ്, ഇടുക്കി ഗ്രീന്‍ സിറ്റി പ്രസിഡന്റ് ബിനീഷ് എന്നിവര്‍ സംസാരിച്ചു. ചെുമതലയേറ്റു. ഈ വര്‍ഷം 100 ശതമാനത്തിനുമുകളില്‍ പുതിയ അംഗത്വങ്ങള്‍ നേടിയ ജെസിഐ കട്ടപ്പന ടൗണ്‍ പ്രസിഡന്റ് അനൂപ് തോമസിന് പ്രത്യേക പദവിയും ഗോള്‍ഡന്‍ ബാഡ്ജും ദേശീയ പ്രസിഡന്റില്‍ നിന്ന് പ്രത്യേക ബഹുമതിയും ലഭിച്ചു. ഹൈറേഞ്ചിലെ എല്ലാ ജെസിഐ ലോക്കല്‍ ഓര്‍ഗനൈസേഷനുകളുടെ സംയുക്ത സമ്മേളനവും ഇതോടൊപ്പം നടന്നു.
What's Your Reaction?






